2017, ജൂലൈ 16, ഞായറാഴ്‌ച

അമ്പിളികലയുടെ പൊരുൾ

Digital lesson plan

Name : സൂര്യ
Subject : അടിസ്ഥാനശാസ്ത്രം
Standard : 6
Unit : തിങ്കളും താരങ്ങളും
Topic : അമ്പിളികലയുടെ പൊരുൾ
Duration : 40 മിനിറ്റ്

Theme :
നിരീക്ഷണം, നിഗമനത്തിലെത്തൽ, ആശയരൂപീകരണം, വിലയിരുത്തൽ, വ്യാഖ്യാനം എന്നിവയിലൂടെ ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് മൂലമാണ് ഒരോ ദിവസവും നാം ചന്ദ്രനെ കാണുന്ന സ്ഥാനം മാറി വരുന്നതെന്നും ചന്ദ്രനെ വൃദ്ധിക്ഷയം ഉണ്ടാകുന്നത് എങ്ങനെ എന്നും വിശദീകരിക്കാൻ കഴിയുന്നതിന്.

 Learning outcomes:
ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഒരോ ദിവസവും നാം ചന്ദ്രനെ കാണുന്ന സ്ഥാനം മാറി വരുന്നതെന്ന് വിശദീകരിക്കാൻ കഴിയുന്നു.
ചന്ദ്രന് വൃദ്ധിക്ഷയം ഉണ്ടാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ കഴിയുന്നു.

Concept:

  1. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറി മാറി കാണുന്നത് .27 1/3  ദിവസം കൊണ്ടാണ് ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത് .
  2. പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽ നിന്നുംകാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്.
  3. അമാവാസിയിൽ നിന്ന് പൗർണമിയിലേക്ക്  വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി.
  4. പൗർണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽനിന്ന് കാണുന്നത് കുറഞ്ഞുവരുന്നതാണ് ക്ഷയം.

Process skills:
നിരീക്ഷണം ചെയ്യൽ, ആശയങ്ങൾ രൂപീകരിക്കൽ, വിശകലനം ചെയ്യൽ, ചർച്ചയിലേർപെടൽ, ആശയ വിനിമയം

Prerequisites:
ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണെന്നും ഇവ ഗോളാകൃതിയിലുമാണെന്നുള്ള ധാരണ
വ്യത്യസ്ത ദിവസങ്ങളിൽ ചന്ദ്രനെ നിരീക്ഷിച്ചുള്ള അനുഭവം
അമാവാസി, പൗർണമി എന്നിവയെ പറ്റിയുള്ള ധാരണ

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://1drv.ms/p/s!AtFpi3Tj8bUNdKkZxm_1aSJOK0M

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അമ്പിളികലയുടെ പൊരുൾ

Digital lesson plan Name : സൂര്യ Subject : അടിസ്ഥാനശാസ്ത്രം Standard : 6 Unit : തിങ്കളും താരങ്ങളും Topic : അമ്പിളികലയുടെ പൊരുൾ Durat...