2017, ജൂലൈ 9, ഞായറാഴ്‌ച

കാന്തികമണ്ഡലം

Digital lesson plan

Name : സൂര്യ.പി.സുരേഷ്
Subject : ഊർജതന്ത്രം
Standard : 8
Unit : കാന്തികത
Topic : കാന്തികമണ്ഡലം
Duration : 40 മിനിറ്റ്

Theme :
നിരീക്ഷണം, നിഗമനത്തിലെത്തൽ, ആശയരൂപീകരണം, വിലയിരുത്തൽ, വ്യാഖ്യാനം എന്നിവയിലൂടെ കാന്തികമണ്ഡലം, കാന്തിക ബലരേഖ, കാന്തിക ഫ്ലക്സ് സാന്ദ്രത എന്നിവയെ കുറിച്ച് അറിയുന്നതിന്.

Learning outcomes :
കാന്തികമണ്ഡലം, കാന്തിക ബലരേഖ, കാന്തിക ഫ്ലക്സ് സാന്ദ്രത എന്നിവ എന്തെന്ന് വിശദീകരിക്കാൻ കഴിയുന്നു.

Concept :
  1. കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപിക രേഖയാണ് കാന്തിക ബലരേഖ.
  2. യൂണിറ്റ് വിസ്തീർണത്തിൽ കടന്നുപോകുന്ന കാന്തിക ബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ലക്സ് സാന്ദ്രത.
  3. ഒരു കാന്തത്തിനു ചുറ്റും എല്ലാതലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു. ഈ മേഖലയാണ് അതിന്റെ കാന്തികമണ്ഡലം.

Process skills :
നിരീക്ഷണം ചെയ്യൽ, ആശയങ്ങൾ രൂപീകരിക്കൽ, വിശകലനം ചെയ്യൽ, ചർച്ചയിലേർപെടൽ, ആശയ വിനിമയം.

Prerequisites :
  1. കാന്തത്തിന്റെ ധ്രുവത, ആകർഷണ വികർഷണ സ്വഭാവങ്ങൾ എന്നിവയെ പറ്റിയുള്ള അറിവ്.
  2.  കാന്തസൂചി, കാന്തിക കോമ്പസ് എന്നിവയുമായുള്ള മുൻപരിചയം.

Introductory phase :
പാഠഭാഗത്തെ പറ്റി ധാരണയുണ്ടാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ ശ്രദ്ധാപൂർവ്വം കാണുക.

  1. https://youtu.be/DR9w4koW2EA
  2. https://youtu.be/IL2TWe7CmOU
  3. https://youtu.be/vgWiBYuPpjw
  4. https://youtu.be/j8XNHlV6Qxg
  5. https://youtu.be/VkSQX5VpYpQ

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ വിശകലനം ചെയ്യുക

  1. https://goo.gl/images/JzKy3n
  2. https://goo.gl/images/yxj4fC


ക്രോഡീകരണം :
  • ഒരു കാന്തത്തിനു ചുറ്റും എല്ലാതലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു. ഈ മേഖലയാണ് അതിന്റെ കാന്തികമണ്ഡലം.

Review your mind :
  • കാന്തത്തിനു ചുറ്റും ഇരുമ്പുപൊടികൾ എപ്രകാരം വ്യാപിച്ചിരിക്കുന്നു?
  • കൂടുതൽ ഇരുമ്പുപൊടികൾ പറ്റി പിടിച്ചിരിക്കുന്നത് ഏതെല്ലാം ഭാഗത്താണ്?

Developmental phase :
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാർകാന്തത്തിനു ചുറ്റും കാന്തിക ബലരേഖകൾ എങ്ങനെ വരക്കുന്നുവെന്ന് വീഡിയോ കണ്ട് മനസ്സിലാക്കുക.

  1. https://youtu.be/NT-KS9dscjw
  2. https://youtu.be/JUZC679CwKs

താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് കാന്തികബലരേഖകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിശകലനം ചെയ്യുക.

  1. https://goo.gl/images/f2Q8sK
  2. https://goo.gl/images/uz3TGS


ക്രോഡീകരണം :
  • കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപിക രേഖയാണ് കാന്തിക ബലരേഖ.
  • കാന്തത്തിനു പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണധ്രുവത്തിലേക്കാണ്. കാന്തത്തിനകത്ത് ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരധ്രുവത്തിലേക്കാണ്.
  • യൂണിറ്റ് വിസ്തീർണത്തിൽ കടന്നുപോകുന്ന കാന്തിക ബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ലക്സ് സാന്ദ്രത.

Review your mind :
  • കാന്തിക ബലരേഖകളുടെ ദിശ കാന്തത്തിനകത്തും കാന്തത്തിനു പുറത്തും എപ്രകാരമാണ്?
  • കാന്തിക ബലരേഖകൾ ഇടതിങ്ങി കാണപ്പെടുന്നതെവിടെ?
  • ഫ്ലക്സ് സാന്ദ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ?

Concluding phase :
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാന്തത്തിന്റെ സജാതീയ ധ്രുവങ്ങളും വിജാതീയ ധ്രുവങ്ങളും അടുത്ത് വരുമ്പോൾ കാന്തിക ബലരേഖകൾ എങ്ങനെയാണെന്ന് മനസ്സിലാക്കുക.

  1. https://youtu.be/-7Cvo5gwQ0M
  2. https://youtu.be/uj0DFDfQajw
  3. https://goo.gl/images/3PKwPC
  4. https://goo.gl/images/m9W8YK
  5. https://goo.gl/images/Hi2HsH
  6. https://goo.gl/images/ynZ8hB
  7. https://goo.gl/images/jEYWrD
  8. https://goo.gl/images/MsqMzQ


ക്രോഡീകരണം :
കാന്തികബലരേഖകൾക്ക് പരസ്പരം ഖണ്ഡിക്കാതെ വളഞ്ഞു പോകാനുള്ള കഴിവുണ്ട്.

Review your mind :
  • കാന്തിക ബലരേഖകളുടെ പ്രത്യേകതകൾ എന്തെല്ലാം?
  • സജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോഴും വിജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോഴും കാന്തിക ബലരേഖകളുടെ ദിശ എപ്രകാരമാണ്?

Follow up activity :
ഒരു ബാർകാന്തത്തിനു ചുറ്റുമുള്ള കാന്തികബലരേഖകൾ,
സജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന കാന്തിക ബലരേഖകൾ, വിജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോൾ  ഉണ്ടാകുന്ന കാന്തിക ബലരേഖകൾ എന്നിവ ചിത്രീകരിച്ച് കുറിപ്പ് തയ്യാറാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അമ്പിളികലയുടെ പൊരുൾ

Digital lesson plan Name : സൂര്യ Subject : അടിസ്ഥാനശാസ്ത്രം Standard : 6 Unit : തിങ്കളും താരങ്ങളും Topic : അമ്പിളികലയുടെ പൊരുൾ Durat...