2017, ജൂൺ 27, ചൊവ്വാഴ്ച

നക്ഷത്രഗണങ്ങൾ, നക്ഷത്രമാപ്പ്

Digital lesson plan 1

Name : സൂര്യ
Subject : അടിസ്ഥാനശാസ്ത്രം
Standard : 6
Unit : തിങ്കളും താരങ്ങളും
Topic : നക്ഷത്രമാപ്പ്, നക്ഷത്രഗണങ്ങൾ
Duration : 40 മിനിറ്റ്

Theme :
നിരീക്ഷണം, നിഗമനത്തിലെത്തൽ, ആശയരൂപീകരണം, വിലയിരുത്തൽ, വ്യാഖ്യാനം എന്നിവയിലൂടെ  നക്ഷത്രമാപ്പ്, നക്ഷത്രഗണങ്ങൾ, ഗ്രഹനിരീക്ഷണം എന്നിവയെ പറ്റി മനസ്സിലാക്കുന്നതിന്.

Learning outcomes :
  • നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയാനും  നക്ഷത്രനിരീക്ഷണത്തിന് മറ്റുള്ളവരെ സഹായിക്കാനും കഴിയുന്നു.
  • ചില ഗ്രഹങ്ങളെ ആകാശത്ത് നിരീക്ഷിക്കാനും തിരിച്ചറിയാനും കഴിയുന്നു.

Concept :
  1. ആകാശത്ത് നക്ഷത്രങ്ങളെ ചേർത്ത് വരച്ച് സങ്കല്പിക്കാവുന്ന രൂപങ്ങളാണ്  നക്ഷത്രഗണങ്ങൾ.
  2. വടക്കു ദിശ വടക്കോട്ട് വരത്തക്ക രീതിയിൽ തലയ്ക്കു മുകളിൽ കമഴ്ത്തി പിടിച്ച് കൂടുതൽ നക്ഷത്രങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന മാപ്പുകളാണ് നക്ഷത്രമാപ്പ്.
  3. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചില കാലങ്ങളിൽ കാണാൻ സാധിക്കും.

Process skills :
നിരീക്ഷണം ചെയ്യൽ, ആശയങ്ങൾ രൂപീകരിക്കൽ, വിശകലനം ചെയ്യൽ, ചർച്ചയിലേർപെടൽ, ആശയ വിനിമയം.

Prerequisites :
  • നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നു.
  • ഗ്രഹങ്ങൾ മിന്നുകയില്ല.

Introductory phase :
താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നക്ഷത്രനിരീക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ കാണുക.
https://youtu.be/pV58YptFTK0
തുടർന്ന് നക്ഷത്രഗണങ്ങളുമായി ബന്ധപ്പെട്ട വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/23rZtlbQ0i8

ക്രോഡീകരണം :
ആകാശത്ത് നക്ഷത്രങ്ങളെ ചേർത്ത് വരച്ച് സങ്കല്പിക്കാവുന്ന രൂപങ്ങളാണ്  നക്ഷത്രഗണങ്ങൾ.

Review your mind :
  • എന്താണ് നക്ഷത്രഗണങ്ങൾ?
  • പ്രധാനപ്പെട്ട നക്ഷത്രഗണങ്ങളുടെ പേരെഴുതുക.

Developmental phase :
ഓറിയോൺ, കാശ്യപി എന്നീ നക്ഷത്രഗണങ്ങളെ പറ്റി വിശദമായി പരിചയപ്പെടുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/Jf8Nh4iOkcI
https://youtu.be/sAmJjvq27T4

ക്രോഡീകരണം :
  • പണ്ട് മരുഭൂമിയിലൂടെയും കടലിലൂടെയും  സഞ്ചരിക്കുന്നവർ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണമാണ് ഓറിയോൺ. വേട്ടക്കാരന്റെ വാളും തലയും ചേർത്ത് വരയ്ക്കുന്ന രേഖ ചെന്നെത്തുന്നത് ധ്രുവനക്ഷത്രത്തിലാണ്.ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സന്ധ്യയ്ക്ക് ശേഷം തലക്ക് മുകളിൽ കാണാം. ഇതിന്റെ വലതു ചുമലിന്റെ സ്ഥാനത്ത് കാണുന്ന നക്ഷത്രമാണ് തിരുവാതിര.
  • ഒക്ടോബർ മുതൽ ഡിസംബർ വരെ മാസങ്ങളിൽ സന്ധ്യ സമയത്ത് വടക്കൻ ആകാശത്ത് കാശ്യപിയെ കാണാം.

Review your mind :
  • ഓറിയോൺ നക്ഷത്രഗണം ഏതെല്ലാം കാലങ്ങളിലാണ് ദൃശ്യമാകുന്നത്?
  • കാശ്യപി നക്ഷത്രഗണത്തിൽ എത്ര നക്ഷത്രങ്ങളുണ്ട്? ഇത് ഏതെല്ലാം മാസങ്ങളിലാണ് ദൃശ്യമാകുന്നത്?

Concluding phase :
IT@school edubuntu വിൽ സ്റ്റെല്ലെറിയം ഉപയോഗിച്ച് നക്ഷത്രമാപ്പുകൾ നിരീക്ഷിക്കുക.
താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രഹനിരീക്ഷണത്തെ പറ്റിയുള്ള വീഡിയോ കാണുക.
https://youtu.be/w1PtlT_2O54
https://youtu.be/Xa8mRSeDbok

ക്രോഡീകരണം :
  • വടക്കു ദിശ വടക്കോട്ട് വരത്തക്ക രീതിയിൽ തലയ്ക്കു മുകളിൽ കമഴ്ത്തി പിടിച്ച് കൂടുതൽ നക്ഷത്രങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന മാപ്പുകളാണ് നക്ഷത്രമാപ്പ്. ഓരോ കാലങ്ങളിലേക്കും മാസത്തേക്കുമെല്ലാം പ്രത്യേകം നക്ഷത്രമാപ്പുകളുണ്ട്.
  • ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചില കാലങ്ങളിൽ കാണാൻ സാധിക്കും. ഗ്രഹങ്ങൾ പൊതുവെ മിന്നുന്നില്ല. നക്ഷത്രങ്ങളേക്കാൾ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലുമാണ് പൊതുവെ അവയെ കാണുന്നത്.

Review your mind :
  • എന്താണ് നക്ഷത്രമാപ്പ്?
  • ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ ഏതെല്ലാം കാലങ്ങളിലാണ്  കാണാൻ സാധിക്കുന്നത്?

Follow up activity :
വിവിധ മാസങ്ങളിലെ നക്ഷത്രമാപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ ആൽബം തയ്യാറാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അമ്പിളികലയുടെ പൊരുൾ

Digital lesson plan Name : സൂര്യ Subject : അടിസ്ഥാനശാസ്ത്രം Standard : 6 Unit : തിങ്കളും താരങ്ങളും Topic : അമ്പിളികലയുടെ പൊരുൾ Durat...