2017, ജൂലൈ 11, ചൊവ്വാഴ്ച

ഇലക്ട്രോനെഗറ്റിവിറ്റി, അയോണീകരണഊർജം

Digital lesson plan

Name : Surya .P.Suresh
Subject: Chemistry
Standard: 9
Duration: 40 min
Unit : മൂലകവർഗ്ഗീകരണവും പീരിയോഡിക് ടേബിളും
Topic : അയോണീകരണഊർജം , ഇലക്ട്രോനെഗറ്റിവിറ്റി

Theme :
നിരീക്ഷണം, ആശയരൂപീകരണം, നിഗമനം, പരീക്ഷണം എന്നിവയിലൂടെ അയോണീകരണഊർജം , ഇലക്ട്രോനെഗറ്റിവിറ്റി എന്നിവയെ കുറിച്ച് മനസിലാക്കുന്നതിന്

Learning outcome :
ആറ്റത്തിന്റെ വലിപ്പം, അയോണീകരNണഊർജം, ഇലക്ട്രോനെഗറ്റിവിറ്റി എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ കഴിയുന്നു.

Concept :

  1.  വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ  ബാഹ്യതമഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ  ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ അയോണീകരണ ഊർജം.
  2. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു.
  3. പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് പോകുംതോറും ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു. പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ഇത് കൂടിവരുന്നു.


Process skill :
നിരീക്ഷണം ചെയ്യൽ, ചർച്ച ചെയ്യൽ, വിശകലനം ചെയ്യൽ, ആശയരൂപീകരണം.

Pre-requisites :
അയോണുകളെ കുറിച്ചുള്ള മുന്നറിവ്
ഇലക്ട്രോനെഗറ്റിവിറ്റിയെ കുറിച്ചുള്ള മുൻധാരണ.

Introduction phase :
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അയോണിക ബന്ധനവുമായി ബന്ധപ്പെട്ട കാർട്ടൂൺ ചിത്രം കാണുക.
https://encrypted-tbn3.gstatic.com/images?q=tbn:ANd9GcQ8gSv-ksuJdX3ylShAlDIQgDbzb_LXajLOPalxTgQmP5r-ntkTrJmIC4znyQ
തുടർന്ന് അയോണികബന്ധനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വീഡിയോ കാണുക.

  1. https://youtu.be/DEdRcfyYnSQ
  2. https://youtu.be/zpaHPXVR8WU


ക്രോഡീകരണം :

  •  ലോഹം അലോഹമായി സംയോജിക്കുമ്പോൾ സാധാരണയായി അയോണീക സംയുക്തമുണ്ടാകുന്നു .
  • ആറ്റത്തിലെ പോസിറ്റീവ്‌ ചാർജുള്ള ന്യൂക്ലിയസിന്റെ ആകർഷണബലത്തിൽ നിന്ന് ഇലക്ട്രോണുകളെ സ്വാതന്ത്രമാക്കുമ്പോഴാണ് അവ പോസിറ്റീവ് അയോണുകളായി മാറുന്നത്. ഇതിനു ആവശ്യമായ ഊർജത്തിന്റെ തോതിനെ അയോണീകരണ ഊർജമായി പ്രസ്താവിക്കുന്നു.


Review your mind :
* അയോണീക ബന്ധനം എന്നാലെന്ത്?

Developmental phase :
താഴെ തന്നിരിക്കുന്ന ലിങ്കിൽ കൂടി കടന്നുപോയി അയോണീകരണ ഊർജം, ഇലക്ട്രോനെഗറ്റിവിറ്റി  എന്നിവയെ കുറിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

  1. https://youtu.be/9Z_CG3vss3M
  2. https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx3RDC7YeYftjmr1T18vw0xh9cJFnCBVPqsL9FEyW5_ATWJmGptrkS0rkqydLGDZ5uiRFqeKxbfPpFMAtjCaXiUUyjC1t3v7OfoVPYQD4v1Tu0dT_zCPvFXy53wrD1WfvruCeM_PGCPrld/w800-h800/electronegativitas+atom+terhadap+elektron.jpg
  3. https://youtu.be/hmXRxEdrTx0


ക്രോഡീകരണം :

  •  വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്നു ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ അയോണീകരണ ഊർജം.
  • സഹസംയോജക ബന്ധത്തിൽ ഏർപ്പെട്ട രണ്ട്‌ ആറ്റങ്ങൾക്കിടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള അതാത് ആറ്റത്തിന്റെ കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി എന്ന് പറയുന്നത്.


Review your mind :

  • ന്യൂക്ലിയർ ചാർജും ആറ്റത്തിന്റെ വലുപ്പവും തമ്മിലുള്ള ബന്ധം?
  •  ന്യൂക്ലിയർ ചാർജ് കൂടുന്നതിനനുസരിച്ച  അയോണീകരണ ഊർജം എങ്ങനെ വ്യത്യാസപ്പെടുന്നു?


Concluding phase :
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അയോണീകരണ ഊർജം, ഇലക്ട്രോനെഗറ്റിവിറ്റി എന്നിവ പീരിഡുകളിലും ഗ്രൂപ്പുകളിലും എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന ആശയം ദൃഢമാക്കുക.

  1. https://youtu.be/YZ8izzEq6zI
  2. https://youtu.be/93G_FqpGFGY
  3. https://s-media-cache-ak0.pinimg.com/originals/d3/76/ae/d376ae821587e5d41e58245d172bfe29.jpg


ക്രോഡീകരണം :

  • ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു.
  • പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് പോകുംതോറും ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞു വരുന്നു. പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു.


Review of your mind :

  • ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏതായിരിക്കും?കുറഞ്ഞത് ഏതായിരിക്കും?
  • പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ഇലെക്ട്രോനെഗറ്റിവിറ്റിക്ക് എന്തുമാറ്റമാണ് ഉണ്ടാകുന്നതു?


Follow-up activity :
ഗ്രൂപ്പിലും പീരീഡിലും അയോണീകരണ ഊർജം, ഇലക്ട്രോനെഗറ്റിവിറ്റി എന്നിവ എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് കുറിപ്പ് തയ്യാറാക്കി സയൻസ് ഡയറിയിൽ എഴുതുക..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അമ്പിളികലയുടെ പൊരുൾ

Digital lesson plan Name : സൂര്യ Subject : അടിസ്ഥാനശാസ്ത്രം Standard : 6 Unit : തിങ്കളും താരങ്ങളും Topic : അമ്പിളികലയുടെ പൊരുൾ Durat...