2017, ജൂലൈ 16, ഞായറാഴ്‌ച

അമ്പിളികലയുടെ പൊരുൾ

Digital lesson plan

Name : സൂര്യ
Subject : അടിസ്ഥാനശാസ്ത്രം
Standard : 6
Unit : തിങ്കളും താരങ്ങളും
Topic : അമ്പിളികലയുടെ പൊരുൾ
Duration : 40 മിനിറ്റ്

Theme :
നിരീക്ഷണം, നിഗമനത്തിലെത്തൽ, ആശയരൂപീകരണം, വിലയിരുത്തൽ, വ്യാഖ്യാനം എന്നിവയിലൂടെ ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് മൂലമാണ് ഒരോ ദിവസവും നാം ചന്ദ്രനെ കാണുന്ന സ്ഥാനം മാറി വരുന്നതെന്നും ചന്ദ്രനെ വൃദ്ധിക്ഷയം ഉണ്ടാകുന്നത് എങ്ങനെ എന്നും വിശദീകരിക്കാൻ കഴിയുന്നതിന്.

 Learning outcomes:
ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഒരോ ദിവസവും നാം ചന്ദ്രനെ കാണുന്ന സ്ഥാനം മാറി വരുന്നതെന്ന് വിശദീകരിക്കാൻ കഴിയുന്നു.
ചന്ദ്രന് വൃദ്ധിക്ഷയം ഉണ്ടാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ കഴിയുന്നു.

Concept:

  1. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറി മാറി കാണുന്നത് .27 1/3  ദിവസം കൊണ്ടാണ് ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത് .
  2. പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽ നിന്നുംകാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്.
  3. അമാവാസിയിൽ നിന്ന് പൗർണമിയിലേക്ക്  വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി.
  4. പൗർണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽനിന്ന് കാണുന്നത് കുറഞ്ഞുവരുന്നതാണ് ക്ഷയം.

Process skills:
നിരീക്ഷണം ചെയ്യൽ, ആശയങ്ങൾ രൂപീകരിക്കൽ, വിശകലനം ചെയ്യൽ, ചർച്ചയിലേർപെടൽ, ആശയ വിനിമയം

Prerequisites:
ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണെന്നും ഇവ ഗോളാകൃതിയിലുമാണെന്നുള്ള ധാരണ
വ്യത്യസ്ത ദിവസങ്ങളിൽ ചന്ദ്രനെ നിരീക്ഷിച്ചുള്ള അനുഭവം
അമാവാസി, പൗർണമി എന്നിവയെ പറ്റിയുള്ള ധാരണ

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://1drv.ms/p/s!AtFpi3Tj8bUNdKkZxm_1aSJOK0M

നക്ഷത്രങ്ങളുടെ ആകൃതി, വലുപ്പം

Digital lesson plan

Name of the teacher trainee: Surya.p.suresh
Subject: Basic Science
Unit :തിങ്കളും താരകങ്ങളും
Topic: നക്ഷത്രങ്ങളുടെ ആകൃതി, വലുപ്പം
Duration: 45 min
Standard: 7

 Theme:
 നിരീക്ഷണം, ആശയവിനിമയം,വ്യാഖ്യാനം, നിഗമനത്തിലെത്തൽ,വിലയിരുത്തൽ എന്നിവയിലൂടെ നക്ഷത്രങ്ങളുടെ ആകൃതി,വലുപ്പം എന്നിവയെപ്പറ്റി മനസിലാക്കുന്നു.

Learning outcome:
 നക്ഷത്രങ്ങളുടെ ആകൃതി, വലുപ്പം, അവയിലേക്കുള്ള ദൂരം എന്നിവ വിശദീകരിക്കാൻ കഴിയുന്നു.

Concepts:

  1.   സ്വയം പ്രകാശിക്കാൻ കഴിയുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ.അവയിൽ നിന്നു നേർരേഖയിലൂടെ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാലികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു. അതിനാലാണ് അവ മിന്നുന്നതായി തോന്നുന്നത്.
  2.  മറ്റ് നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യൻ ചെറിയ ഒരു നക്ഷത്രമാണ്. ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യൻ വളരെ വലുതാണ്
  3. നക്ഷത്രങ്ങൾ നമ്മിൽ നിന്ന്  കോടിക്കണക്കിന് കിലോമീറ്ററുകൾ  ദൂരെയാണ്.

Process skills:
 നിരീക്ഷണം, വിശകലനം, ആശയരൂപീകരണം,നിഗമനത്തിലെത്തൽ

Pre requisites:
നക്ഷത്രങ്ങൾ കണ്ടുള്ള പരിചയം, ദൂരത്തെ കുറിച്ചുള്ള ധാരണ

Introductory Phase
താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കാര്ട്ടൂണ് വീഡിയോ കാണുക.
https://youtu.be/vGS5_ZISlNg
തുടർന്ന് നക്ഷത്രങ്ങൾ എന്തുകൊണ്ട് മിന്നുന്നു എന്നതുമാണ് ബന്ധപ്പെട്ട ചിത്രം കാണുവാൻ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://goo.gl/images/iqLG8d
https://goo.gl/images/sali03

ക്രോഡീകരണം:
  • സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നു വരുമ്പോൾ  നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു. അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത്.

Review of you mind:
  • നക്ഷത്രങ്ങളുടെ ശരിയായ ആകൃതി വരയ്ക്കുക.
  • നക്ഷത്രങ്ങൾ എന്തുകൊണ്ടാണ് മിന്നുന്നതായി തോന്നുന്നത്?
  • ഗ്രഹങ്ങളും ചന്ദ്രനും എന്തുകൊണ്ടാണ് മിന്നാത്തത്?

Developmental Phase
താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സൂര്യനും ഭൂമിയും മറ്റ് നക്ഷത്രങ്ങളും തമ്മിലുള്ള വലുപ്പം താരതമ്യം ചെയ്യൂ.
https://goo.gl/images/ajjKcs
https://goo.gl/images/aA1Fq0
https://goo.gl/images/nTW24g
https://youtu.be/g4iD-9GSW-0

ക്രോഡീകരണം:
  • 12 ലക്ഷം ഭൂമികളെ ഉൾക്കൊള്ളാനുള്ള   വലുപ്പമുള്ള നക്ഷത്രമാണ് സൂര്യൻ.
  • സൂര്യൻ താരതമ്യേന ചെറിയ ഒരു നക്ഷത്രമാണ്.

Review of your mind:
  • കണ്ടെത്തിയവയിൽ വച്ചു ഏറ്റവും വലിയ നക്ഷത്രമേതാണ്?
  • സൂര്യനേക്കാൾ ചെറിയ നക്ഷത്രങ്ങൾ ഉണ്ടോ?

Concluding Phase: 
താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നക്ഷത്രങ്ങൾ നമ്മിൽ നിന്ന് എത്ര ദൂരെ ആണെന്ന് തിരിച്ചറിയുക.
http://youtu.be/VYj2KOAur5I

ക്രോഡീകരണം:
  • കോടിക്കണക്കിനു കിലോമീറ്ററുകൾ അകളെയാണ് നക്ഷത്രങ്ങൾ എന്നതിനാലാണ് നാം അവയെ ചെറുതായി കാണുന്നത്.

Review of your mind:
  • സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരമെത്ര?
  • സൂര്യൻ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ്?

Follow up activity:
നക്ഷത്രങ്ങളുടെ യഥാർത്ഥ ആകൃതിയും വലുപ്പവും അവയിലേക്കുള്ള ദൂരവും മനസിലാക്കി കുറിപ്പ് തയ്യാറാക്കുക.



2017, ജൂലൈ 11, ചൊവ്വാഴ്ച

ഇലക്ട്രോനെഗറ്റിവിറ്റി, അയോണീകരണഊർജം

Digital lesson plan

Name : Surya .P.Suresh
Subject: Chemistry
Standard: 9
Duration: 40 min
Unit : മൂലകവർഗ്ഗീകരണവും പീരിയോഡിക് ടേബിളും
Topic : അയോണീകരണഊർജം , ഇലക്ട്രോനെഗറ്റിവിറ്റി

Theme :
നിരീക്ഷണം, ആശയരൂപീകരണം, നിഗമനം, പരീക്ഷണം എന്നിവയിലൂടെ അയോണീകരണഊർജം , ഇലക്ട്രോനെഗറ്റിവിറ്റി എന്നിവയെ കുറിച്ച് മനസിലാക്കുന്നതിന്

Learning outcome :
ആറ്റത്തിന്റെ വലിപ്പം, അയോണീകരNണഊർജം, ഇലക്ട്രോനെഗറ്റിവിറ്റി എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ കഴിയുന്നു.

Concept :

  1.  വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ  ബാഹ്യതമഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ  ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ അയോണീകരണ ഊർജം.
  2. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു.
  3. പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് പോകുംതോറും ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു. പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ഇത് കൂടിവരുന്നു.


Process skill :
നിരീക്ഷണം ചെയ്യൽ, ചർച്ച ചെയ്യൽ, വിശകലനം ചെയ്യൽ, ആശയരൂപീകരണം.

Pre-requisites :
അയോണുകളെ കുറിച്ചുള്ള മുന്നറിവ്
ഇലക്ട്രോനെഗറ്റിവിറ്റിയെ കുറിച്ചുള്ള മുൻധാരണ.

Introduction phase :
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അയോണിക ബന്ധനവുമായി ബന്ധപ്പെട്ട കാർട്ടൂൺ ചിത്രം കാണുക.
https://encrypted-tbn3.gstatic.com/images?q=tbn:ANd9GcQ8gSv-ksuJdX3ylShAlDIQgDbzb_LXajLOPalxTgQmP5r-ntkTrJmIC4znyQ
തുടർന്ന് അയോണികബന്ധനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വീഡിയോ കാണുക.

  1. https://youtu.be/DEdRcfyYnSQ
  2. https://youtu.be/zpaHPXVR8WU


ക്രോഡീകരണം :

  •  ലോഹം അലോഹമായി സംയോജിക്കുമ്പോൾ സാധാരണയായി അയോണീക സംയുക്തമുണ്ടാകുന്നു .
  • ആറ്റത്തിലെ പോസിറ്റീവ്‌ ചാർജുള്ള ന്യൂക്ലിയസിന്റെ ആകർഷണബലത്തിൽ നിന്ന് ഇലക്ട്രോണുകളെ സ്വാതന്ത്രമാക്കുമ്പോഴാണ് അവ പോസിറ്റീവ് അയോണുകളായി മാറുന്നത്. ഇതിനു ആവശ്യമായ ഊർജത്തിന്റെ തോതിനെ അയോണീകരണ ഊർജമായി പ്രസ്താവിക്കുന്നു.


Review your mind :
* അയോണീക ബന്ധനം എന്നാലെന്ത്?

Developmental phase :
താഴെ തന്നിരിക്കുന്ന ലിങ്കിൽ കൂടി കടന്നുപോയി അയോണീകരണ ഊർജം, ഇലക്ട്രോനെഗറ്റിവിറ്റി  എന്നിവയെ കുറിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

  1. https://youtu.be/9Z_CG3vss3M
  2. https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx3RDC7YeYftjmr1T18vw0xh9cJFnCBVPqsL9FEyW5_ATWJmGptrkS0rkqydLGDZ5uiRFqeKxbfPpFMAtjCaXiUUyjC1t3v7OfoVPYQD4v1Tu0dT_zCPvFXy53wrD1WfvruCeM_PGCPrld/w800-h800/electronegativitas+atom+terhadap+elektron.jpg
  3. https://youtu.be/hmXRxEdrTx0


ക്രോഡീകരണം :

  •  വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്നു ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ അയോണീകരണ ഊർജം.
  • സഹസംയോജക ബന്ധത്തിൽ ഏർപ്പെട്ട രണ്ട്‌ ആറ്റങ്ങൾക്കിടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള അതാത് ആറ്റത്തിന്റെ കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി എന്ന് പറയുന്നത്.


Review your mind :

  • ന്യൂക്ലിയർ ചാർജും ആറ്റത്തിന്റെ വലുപ്പവും തമ്മിലുള്ള ബന്ധം?
  •  ന്യൂക്ലിയർ ചാർജ് കൂടുന്നതിനനുസരിച്ച  അയോണീകരണ ഊർജം എങ്ങനെ വ്യത്യാസപ്പെടുന്നു?


Concluding phase :
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അയോണീകരണ ഊർജം, ഇലക്ട്രോനെഗറ്റിവിറ്റി എന്നിവ പീരിഡുകളിലും ഗ്രൂപ്പുകളിലും എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന ആശയം ദൃഢമാക്കുക.

  1. https://youtu.be/YZ8izzEq6zI
  2. https://youtu.be/93G_FqpGFGY
  3. https://s-media-cache-ak0.pinimg.com/originals/d3/76/ae/d376ae821587e5d41e58245d172bfe29.jpg


ക്രോഡീകരണം :

  • ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു.
  • പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് പോകുംതോറും ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞു വരുന്നു. പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു.


Review of your mind :

  • ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏതായിരിക്കും?കുറഞ്ഞത് ഏതായിരിക്കും?
  • പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ഇലെക്ട്രോനെഗറ്റിവിറ്റിക്ക് എന്തുമാറ്റമാണ് ഉണ്ടാകുന്നതു?


Follow-up activity :
ഗ്രൂപ്പിലും പീരീഡിലും അയോണീകരണ ഊർജം, ഇലക്ട്രോനെഗറ്റിവിറ്റി എന്നിവ എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് കുറിപ്പ് തയ്യാറാക്കി സയൻസ് ഡയറിയിൽ എഴുതുക..

2017, ജൂലൈ 9, ഞായറാഴ്‌ച

കാന്തികമണ്ഡലം

Digital lesson plan

Name : സൂര്യ.പി.സുരേഷ്
Subject : ഊർജതന്ത്രം
Standard : 8
Unit : കാന്തികത
Topic : കാന്തികമണ്ഡലം
Duration : 40 മിനിറ്റ്

Theme :
നിരീക്ഷണം, നിഗമനത്തിലെത്തൽ, ആശയരൂപീകരണം, വിലയിരുത്തൽ, വ്യാഖ്യാനം എന്നിവയിലൂടെ കാന്തികമണ്ഡലം, കാന്തിക ബലരേഖ, കാന്തിക ഫ്ലക്സ് സാന്ദ്രത എന്നിവയെ കുറിച്ച് അറിയുന്നതിന്.

Learning outcomes :
കാന്തികമണ്ഡലം, കാന്തിക ബലരേഖ, കാന്തിക ഫ്ലക്സ് സാന്ദ്രത എന്നിവ എന്തെന്ന് വിശദീകരിക്കാൻ കഴിയുന്നു.

Concept :
  1. കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപിക രേഖയാണ് കാന്തിക ബലരേഖ.
  2. യൂണിറ്റ് വിസ്തീർണത്തിൽ കടന്നുപോകുന്ന കാന്തിക ബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ലക്സ് സാന്ദ്രത.
  3. ഒരു കാന്തത്തിനു ചുറ്റും എല്ലാതലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു. ഈ മേഖലയാണ് അതിന്റെ കാന്തികമണ്ഡലം.

Process skills :
നിരീക്ഷണം ചെയ്യൽ, ആശയങ്ങൾ രൂപീകരിക്കൽ, വിശകലനം ചെയ്യൽ, ചർച്ചയിലേർപെടൽ, ആശയ വിനിമയം.

Prerequisites :
  1. കാന്തത്തിന്റെ ധ്രുവത, ആകർഷണ വികർഷണ സ്വഭാവങ്ങൾ എന്നിവയെ പറ്റിയുള്ള അറിവ്.
  2.  കാന്തസൂചി, കാന്തിക കോമ്പസ് എന്നിവയുമായുള്ള മുൻപരിചയം.

Introductory phase :
പാഠഭാഗത്തെ പറ്റി ധാരണയുണ്ടാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ ശ്രദ്ധാപൂർവ്വം കാണുക.

  1. https://youtu.be/DR9w4koW2EA
  2. https://youtu.be/IL2TWe7CmOU
  3. https://youtu.be/vgWiBYuPpjw
  4. https://youtu.be/j8XNHlV6Qxg
  5. https://youtu.be/VkSQX5VpYpQ

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ വിശകലനം ചെയ്യുക

  1. https://goo.gl/images/JzKy3n
  2. https://goo.gl/images/yxj4fC


ക്രോഡീകരണം :
  • ഒരു കാന്തത്തിനു ചുറ്റും എല്ലാതലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു. ഈ മേഖലയാണ് അതിന്റെ കാന്തികമണ്ഡലം.

Review your mind :
  • കാന്തത്തിനു ചുറ്റും ഇരുമ്പുപൊടികൾ എപ്രകാരം വ്യാപിച്ചിരിക്കുന്നു?
  • കൂടുതൽ ഇരുമ്പുപൊടികൾ പറ്റി പിടിച്ചിരിക്കുന്നത് ഏതെല്ലാം ഭാഗത്താണ്?

Developmental phase :
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാർകാന്തത്തിനു ചുറ്റും കാന്തിക ബലരേഖകൾ എങ്ങനെ വരക്കുന്നുവെന്ന് വീഡിയോ കണ്ട് മനസ്സിലാക്കുക.

  1. https://youtu.be/NT-KS9dscjw
  2. https://youtu.be/JUZC679CwKs

താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് കാന്തികബലരേഖകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിശകലനം ചെയ്യുക.

  1. https://goo.gl/images/f2Q8sK
  2. https://goo.gl/images/uz3TGS


ക്രോഡീകരണം :
  • കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപിക രേഖയാണ് കാന്തിക ബലരേഖ.
  • കാന്തത്തിനു പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണധ്രുവത്തിലേക്കാണ്. കാന്തത്തിനകത്ത് ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരധ്രുവത്തിലേക്കാണ്.
  • യൂണിറ്റ് വിസ്തീർണത്തിൽ കടന്നുപോകുന്ന കാന്തിക ബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ലക്സ് സാന്ദ്രത.

Review your mind :
  • കാന്തിക ബലരേഖകളുടെ ദിശ കാന്തത്തിനകത്തും കാന്തത്തിനു പുറത്തും എപ്രകാരമാണ്?
  • കാന്തിക ബലരേഖകൾ ഇടതിങ്ങി കാണപ്പെടുന്നതെവിടെ?
  • ഫ്ലക്സ് സാന്ദ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ?

Concluding phase :
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാന്തത്തിന്റെ സജാതീയ ധ്രുവങ്ങളും വിജാതീയ ധ്രുവങ്ങളും അടുത്ത് വരുമ്പോൾ കാന്തിക ബലരേഖകൾ എങ്ങനെയാണെന്ന് മനസ്സിലാക്കുക.

  1. https://youtu.be/-7Cvo5gwQ0M
  2. https://youtu.be/uj0DFDfQajw
  3. https://goo.gl/images/3PKwPC
  4. https://goo.gl/images/m9W8YK
  5. https://goo.gl/images/Hi2HsH
  6. https://goo.gl/images/ynZ8hB
  7. https://goo.gl/images/jEYWrD
  8. https://goo.gl/images/MsqMzQ


ക്രോഡീകരണം :
കാന്തികബലരേഖകൾക്ക് പരസ്പരം ഖണ്ഡിക്കാതെ വളഞ്ഞു പോകാനുള്ള കഴിവുണ്ട്.

Review your mind :
  • കാന്തിക ബലരേഖകളുടെ പ്രത്യേകതകൾ എന്തെല്ലാം?
  • സജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോഴും വിജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോഴും കാന്തിക ബലരേഖകളുടെ ദിശ എപ്രകാരമാണ്?

Follow up activity :
ഒരു ബാർകാന്തത്തിനു ചുറ്റുമുള്ള കാന്തികബലരേഖകൾ,
സജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന കാന്തിക ബലരേഖകൾ, വിജാതീയ ധ്രുവങ്ങൾ അടുത്ത് വരുമ്പോൾ  ഉണ്ടാകുന്ന കാന്തിക ബലരേഖകൾ എന്നിവ ചിത്രീകരിച്ച് കുറിപ്പ് തയ്യാറാക്കുക.

അമ്പിളികലയുടെ പൊരുൾ

Digital lesson plan Name : സൂര്യ Subject : അടിസ്ഥാനശാസ്ത്രം Standard : 6 Unit : തിങ്കളും താരങ്ങളും Topic : അമ്പിളികലയുടെ പൊരുൾ Durat...